രോഗം ഒരു കുറ്റമാണോ ?ഈ ചോദ്യം തോപ്പില്‍ ഭാസിയുടെ ഒരു കഥാപാത്രം ചോദിക്കുന്നു. കുഷ്ഠരോഗം വന്നാല്‍ അത് പാപം ചെയ്തിട്ടാണ് .പാപത്തിന്റെ ശമ്പളം രോഗവും അതുമുലമുള്ള മരണവുമാണ് ."അവനതു തന്നെ വരണം " എന്ന് ശപിക്കുന്നുത് അതുകൊണ്ടാണ് .ഭ്രാന്ത് ഒരു രോഗമല്ലേ ?എയിഡ്സ് ഒരു രോഗമല്ലേ ?കുഷ്ഠം ഒരു രോഗമല്ലേ ? എന്നാല്‍ , അത് പാപത്തിന്റെ ശമ്പളം ആണെന്ന് വിശ്വസിക്കുന്ന വരില്ലേ? അല്ല , അങ്ങനെ ഒരു വിശ്വാസം നമുക്കു മില്ലേ? അതുകൊണ്ടല്ലേ ഏതെങ്കിലും രോഗം വന്നാല്‍ അതിന്റെ കാരണം തന്റെ തന്നെ പാപമെന്ന് കരുതി ദേവാലയങ്ങളില്‍ ഓടുന്നത്.? നമ്മുടെ തന്നെ അബോധത്തില്‍ ഈ വിശ്വാസം ഉണ്ട് .ഒരു പനി വന്നാല്‍ ദൈവമേ , എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്ന് തോന്നാറില്ലേ ?സ്വയം പഴി ചാരാന്‍ തോന്നുന്നു .ഇതു മറ്റുള്ളവരുടെ കാര്യത്തിലും നാം പ്രയോഗിക്കും. അവന്രോഗി യായത് അവന്റെ കുറ്റം കാരണമാണ് . അതുകൊണ്ട് അനുഭവിച്ചേ തീരു എന്ന മനോഭാവം ഇന്നുമുണ്ട് . ഇതു ശരിയോ എന്നതാണ് !!!
Saturday, May 16, 2009
Subscribe to:
Post Comments (Atom)
:-/
ReplyDelete