മാറിയേതീരു !!
മാറ്റിയേ തീരു !!!! ശ്രേണി നോക്കു....ദൈവത്തിനു തൊട്ടു ഗുരു....പിതാവ് പിന്നെ മാതാവ്
ദൈവത്തെപ്പറ്റി എനിക്ക് പരാതിയൊന്നുമില്ല ! അദ്ദേഹം നിര്‍ഗുനനന്‍.....നിര്‍മയന്‍.... യാതൊന്നും ചെയ്യില്ല ..
മറ്റുള്ളവര്‍ അങ്ങനെയല്ല .... ജീവനുള്ള മനുഷ്യര്‍ .
ഷാനോ ഖാന്‍ എന്നപതിനൊന്നുകാരിയുടെ കഥയും ആകൃതി ഭാട്യ എന്ന പതിനേഴുകാരിയുടെ കഥയും ചേര്‍ത്തുവായിക്കുമ്പോള്‍ ഗുരുകൃപ കിട്ടും തീര്‍ച്ച !..
ഇനി പിതാവ് ....ആയിപ്പുഴ പെണ്‍ വാണിഭകേസ് മാത്രം മതി ....
A man is found guilty in a case of rape and sexual exploitation of his minor daughter was handed life sentence by the Additional Sessions (Fast Track-II) Judge K.P. Indira at Thalassery on Wednesday." മലയാളത്തില്‍ എഴുതാനുള്ള വിഷമം കൊണ്ടാന്നു...... നമ്മുടെ ബ്ലോഗ് തന്നെ വായിക്കു .... തലക്കെട്ട്ടു " Save these children from their " protectors".... സുഗതകുമാരിയുടെ "അത്താണി" യില്‍ ചെന്നാല്‍ അച്ഛനെയും അമ്മാവന്മാരേയും ഭയന്ന് കഴിയുന്ന വരെ കാണാം.......
ഒറ്റപ്പെട്ട സംഭവങ്ങള്‍ സമാന്യവല്കരിക്കുകയല്ല ....... ഇത്ര വലിയൊരു പ്രഭാവലയം ഗുരുവിനും അച്ഛനും അമ്മയ്ക്കും ഒക്കെ വേണമോ ? പണ്ടു രാജാവിനും പുരോഹിതനും മറ്റും ഇതേ തരം പ്രഭാവലയം ഉണ്ടായിരുന്നു . ഇന്നതില്ലല്ലോ ? അത്പോലെ ഈ പ്രഭ പോകണം .. ഇതു കൃത്രിമമാണ് .......
അതെന്താ അങ്ങനെ????
ReplyDeleteമനുഷ്യ കുഞ്ഞിന്റെ,
ReplyDeleteബാല്യവും, കൌമാരവും, ഏറിയ നേരം ഗുരുക്കന്മാറ്ക്കൊപ്പം.,
ദൈവതുല്യര്‍ എന്നു പാoങ്ങള്‍.
ശാരീരിക മാനസിക വികസനങ്ങള്‍,
ധര്‍മ്മാധര്‍മ്മ ബോധങ്ങള്‍ ...
വരും ലോകഘടന നിശ്ചയിക്കേണ്ട് ബോദ്ധ്യങ്ങള്‍..
എല്ലാം മൊട്ടിടുന്നിടം.
ഈ പവിത്ര ഭാരം ഉത്ക്കൃഷ്ടമായി ചുമക്കാന്‍ തീര്‍ച്ചയായും ഗുരുക്കന്മാര്‍ ദൈവതുല്യരെ പോലെ ആയിരിക്കണം.
പക്ഷെ ഇപ്പോഴത്തെ വ്യവസ്ഥിതിയില്‍
എന്തു വ്യത്യസ്തതയാണു മറ്റു പ്രലോഭന വിധേയ അഴിമതി വിഭാഗങ്ങളില്‍ നിന്നും വേറിട്ട് ഗുരുക്കന്മാര്‍ക്ക് ആവാഹിക്കാന്‍ കഴിഞ്ഞിട്ടുള്ളത്?
അവിടെ വച്ചു ?എങ്ങിനെയാണ് ?അവര്‍ സത്യവൃതരായ
വഴികാട്ടികള്‍ എന്ന പദവിയിലേക്കു കയറാന്‍ പ്രാപ്തരാകുന്നത്?
ഗുരുക്കന്മാരെ ദൈവത്തെപോലെ കാണുവാന്‍
അവരെ ഉയര്‍ത്താതെ വയ്യാ...
sreekanavu ... u said it ...now there is no need of further description... kindly read the posting " Why children are deprived of the right 2 life..."
ReplyDeleteഈ കണ്‍സപ്റ്റ് ഇങ്ങനെയല്ല വായിക്കേണ്ടത്. പത്തു മാസം വയറ്റിലിട്ടു കഷ്ടപ്പാട് മുഴുവന്‍ സഹിക്കുന്നതു മാത്രമല്ല അമ്മയുടെ സ്ഥാനം. പകരം ഓരോ ജീവനും ഓരോ ആത്മാവിനെ വഹിക്കുന്നുണ്ട്, അതിന്, ദേഹം നല്‍കി ഭൂമിയില്‍ ജീവിക്കാന്‍ അവസരം നല്‍കുന്നത് ഈ അച്ഛനും അമ്മയുമാണ്. പിന്നെ ഗുരു, ഉത്തമനായ ഒരു ഗുരുവിന്, നമ്മുടെ മുജ്ജന്‍മ പാപങ്ങള്‍ നീക്കി നമുക്ക് നേരായ വഴി കാട്ടിത്തരാന്‍ കഴിയും. പക്ഷേ ഇവിടെ താങ്കള്‍ ഉദ്ദേശിച്ചത് അദ്ധ്യാപകരെയാണ്, ഈ ശ്ലോകം പറയുന്നത് അദ്ധ്യാപന്‍ എന്ന വാക്കില്‍ നില്‍ക്കുന്ന ഒന്നല്ല. ഗുരു എന്നാല്‍ വെറും അദ്ധ്യാപകന്‍ മാത്രമല്ല അദ്ദേഹം നമ്മുടെ ആത്മീയതയുടെ ജീവനാണ്. രണ്ടും ഒന്നല്ല.-sreeparvathy
ReplyDelete